സിപിഐഎം വിമര്‍ശനത്തിന് പിന്നാലെ റൂട്ടില്‍ മാറ്റം; ഭാരത് ജോഡോ യാത്ര യുപിയില്‍ അഞ്ച് ദിവസം

കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനം അഞ്ച് ദിവസമായി നീട്ടാന്‍ തീരുമാനം. സിപിഐഎം അടക്കമുള്ള സംഘടനകളും നിരീക്ഷകരും വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.ന്യൂഡല്‍ഹി: ‘ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ യാത്ര 18 ദിവസവും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസവുമാണ് യാത്ര, ബിജെപി-ആര്‍എസ്എസിനെതിരെയുള്ള പോരാട്ടത്തിന്റെ വിചിത്ര വഴി’ എന്നായിരുന്നു സിപിഐഎം വിമര്‍ശനം.

സിപിഐഎമ്മിന്റെ വിമര്‍ശനത്തിന് മുമ്പേ യുപിയിലെ പര്യടനം രണ്ട് ദിവസത്തില്‍ നിന്ന് അഞ്ച് ദിവസത്തിലേക്ക് മാറ്റിയിരുന്നുവെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള കോണ്‍ഗ്രസ് വൃത്തത്തിന്റെ പ്രതികരണം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി മികച്ച ബന്ധമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. യെച്ചൂരിയുടെ നിലപാടും രാഹുലിനെ യുപിയിലെ പര്യടനം നീട്ടാന്‍ പ്രേരിപ്പിച്ചെന്നാണ് രാഹുല്‍ ഗാന്ധിയുമായി ബന്ധമുള്ള വൃത്തങ്ങളില്‍ നിന്നുള്ള വിവരം.



