Saturday, October 3, 2026
HomeTOP NEWSKERALAസിപിഎമ്മിനു കുരുക്കായി ഇ.ഡി; സിപിഎമ്മിൻ്റെ 5 'രഹസ്യ അക്കൗണ്ടുകളുടെ' വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി

സിപിഎമ്മിനു കുരുക്കായി ഇ.ഡി; സിപിഎമ്മിൻ്റെ 5 ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി

Published on

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനു കുരുക്കായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി. സിപിഎമ്മിൻ്റെ 5 ‘രഹസ്യ അക്കൗണ്ടുകളുടെ’ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് ഇ.ഡി കൈമാറി. ധനമന്ത്രാലയത്തിനും ആർബിഐക്കും ഈ വിവരങ്ങൾ ഇ.ഡി കൈമാറിയിട്ടുണ്ട്. സഹകരണ – ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണു കണ്ടെത്തൽ.

ഈ അക്കൗണ്ടുകൾ വഴി ബെനാമി വായ്‌പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുള്ളതായി ദേശീയ മാധ്യമം പറയുന്നു. കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി അന്വേഷിക്കുന്നുണ്ട്. പാർട്ടി ഓഫിസിനു ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണു സിപിഎമ്മിൻ്റെ പേരിൽ 5 ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്.

തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. 2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ് പ്രകാരം, ഇക്കൂട്ടത്തിൽ 5 അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിയുടെ ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്, പാവപ്പെട്ടവരുടെ പേരിൽ അവരറിയാതെ വായ്‌പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തി. മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീൻ്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്‌പകൾ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

കരുവന്നൂരിൽ മാത്രമല്ല, കേരളത്തിലെ ഒട്ടേറെ സഹകരണ സൊസൈറ്റികളിലും സമാനമായ ക്രമക്കേടുകളുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 4 പേർ അറസ്‌റ്റിലായെന്നും ഇ.ഡി വ്യക്തമാക്കി. ഇ.ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥ‌ാനത്തിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി പിടിച്ചെടുത്ത യഥാർഥ രേഖകൾ നൽകാൻ വിസമ്മതിക്കുന്നതിരെ ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി മൂന്നിനു പരിഗണിക്കാൻ മാറ്റിയിരുന്നു.

Latest articles

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം:തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തു കോടി രൂപ...

More like this