Tuesday, February 10, 2026
HomeCRIMEസിഡ്നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം

സിഡ്നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം

Published on

സിഡ്നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം. 1998 ലാണ് സാജിദ് അക്രം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ സാജിദിന്റെ മകൻ നവീദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങൾ പിന്തുടരുന്നവരാണെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. 1998ലാണ് സാജിദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതെന്ന് തെലുങ്കാന പൊലീസ് വ്യക്തമാക്കി. ജോലി തേടിയായിരുന്നു കുടിയേറ്റം. ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം വെനേറ ഗ്രോസോ എന്ന യൂറോപ്യൻ വനിതയെ ഇയാൾ വിവാഹം ചെയ്തു. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമായിട്ടും ഇയാൾ ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വച്ചുവെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലേക്ക് പോയ ശേഷം ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ ഇയാൾ ഇന്ത്യയിലേക്ക് വന്നിരുന്നുള്ളു. പ്രായമായ മാതാപിതാക്കളെ കാണാനും സ്ഥത്തുമായി ബന്ധപ്പെട്ട വിഷയങ്ങക്കുമൊക്കെയായിരുന്നു ആറ് തവണ നടത്തിയ ഈ സന്ദർശനങ്ങൾ. 2022ൽ ആയിരുന്നു ഇയാൾ ഇന്ത്യയിലേക്ക് അവസാനം വന്നത്. സാജിദ് അക്രം ഇന്ത്യയിലുണ്ടായിരുന്ന ബന്ധുക്കളുമായി വലിയ അടുപ്പത്തിൽ ആയിരുന്നില്ല എന്നും ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനു മുൻപ് സാജിദിന്റെ പേരിൽ മറ്റു കേസുകളോ സംശയാസ്പദമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്നും തെലുങ്കാന പൊലീസ് പറയുന്നു. നവംബർ ഒന്നിന് ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഫിലിപ്പിൻ സന്ദർശനം നടത്തിയ സാജിദ് 28നാണ് തിരികെ എത്തിയത്. സാജിദ് അക്രവും മകൻ നവീദ് അക്രവും നടത്തിയ ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത് നിരവധിപേർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ സാജിദ് അക്രം കൊല്ലപ്പെട്ടു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this