Thursday, February 12, 2026
HomeTOP NEWSPOLITICSസാമ്പത്തീക പരിഷ്ക്കാരങ്ങൾ നടപ്പാക്കുമ്പോഴും കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാത്തതാണ് ചൈനയുടെ വിജയ രഹസ്യം -എ...

സാമ്പത്തീക പരിഷ്ക്കാരങ്ങൾ നടപ്പാക്കുമ്പോഴും കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാത്തതാണ് ചൈനയുടെ വിജയ രഹസ്യം -എ വിജയരാഘവൻ

Published on

സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഫേസ്ബുക്ക് പോസ്റ്റ്:-

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി രൂപീകരിച്ചിട്ട് ഇന്ന് നൂറ് വർഷങ്ങൾ പൂർത്തിയാവുകയാണ്. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 1949ൽ സ. മാവോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർടി അധികാരത്തിൽ ഏറുമ്പോൾ അങ്ങേയറ്റം ദാരിദ്രമായ ജനതയായിരുന്നു ചൈനയിലേത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായും ശാസ്ത്ര സാങ്കേതിക രംഗത്ത് പകരം വയ്ക്കാൻ സാധിക്കാത്ത വിധം നേട്ടങ്ങൾ കൊയ്തും മെച്ചപ്പെട്ട ജീവിത പശ്ചാത്തലമുള്ള സമൂഹമായും ചൈന വളരുമ്പോൾ അത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി പിന്തുടർന്ന സോഷ്യലിസ്റ്റ് വികസന പാതയുടെ ശരിമയാണ് കാണിക്കുന്നത്.

കോവിഡിന് മുന്നിൽ ലോകം മുഴുവൻ പോരടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമായിട്ടുകൂടി അടിപതറാതെ നിന്ന് നേരിട്ട് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണ്. വ്യാജ പ്രചരണങ്ങൾ കൊണ്ട് പടിഞ്ഞാറൻ മാധ്യമങ്ങൾ കാലങ്ങളായി നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന ചൈനീസ് വിരുദ്ധ പൊതുബോധത്തിൽപ്പെടാതെ, പ്രതിസന്ധികളിൽ എങ്ങനെയാണ് ആ ഭരണകൂടം തങ്ങളുടെ ജനതയെ ചേർത്ത് പിടിച്ചതെന്ന് നാം മനസിലാക്കേണ്ടതാണ്. ഇന്ന് ലോകത്താകമാനം തൊഴിലാളി വർഗ്ഗം നടത്തുന്ന ചെറുതും വലുതുമായ സമരങ്ങൾക്കും സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങൾക്കും ചൈനയുടെ സാന്നിദ്ധ്യം നൽകുന്ന ഊർജ്ജം വളരെ വലുതാണ്.

സാമ്പത്തിക രംഗത്ത് പലവിധ പരീക്ഷണങ്ങൾ നടത്തുമ്പോഴും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ലോക വീക്ഷണത്തിൽ നിന്നോ കമ്മ്യൂണിസ്റ്റ് പാർടിയുടെ അടിസ്ഥാന സംഘടനാ തത്വങ്ങളിൽ നിന്നോ കടുകിട മാറുന്നില്ല എന്നത് തന്നെയാണ് ചൈനയുടെ വിജയ രഹസ്യം. അതാണ് ലോകത്താകമാനമുള്ള തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ പ്രചാരകന്മാർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തിൽ പഠിച്ചെടുക്കേണ്ട പ്രധാനപാഠം.

ആദ്യ നൂറു വർഷം കൊണ്ട് ചൈനയുടെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത് ചൈനീസ് സമൂഹത്തെ ഒരുവിധം സമൃദ്ധിയുള്ള സമൂഹമാക്കി മാറ്റാൻ (moderately prosperous) കഴിഞ്ഞെന്നും അടുത്ത നൂറു വർഷത്തിനുള്ളിൽ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് (great modern socialist) രാജ്യമാക്കി മാറ്റുമെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നൂറാം വാർഷികാഘോഷ വേളയിൽ പറഞ്ഞത്. ആവേശകരമാണ് ആ വാക്കുകൾ.

സിപിസിക്ക് അഭിവാദ്യങ്ങൾ

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

ജനപ്രിയ ബജറ്റ് ; ധനമന്ത്രി കെഎൻ ബാലഗോപാൽ

സർക്കാരിന്‍റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ്...

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന ജനപ്രിയ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി...