Wednesday, February 11, 2026
HomeCRIMEസഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; സഹോദരൻ കുറ്റക്കാരനെന്ന് കോടതി

സഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; സഹോദരൻ കുറ്റക്കാരനെന്ന് കോടതി

Published on

സഹോദരിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി വി.ഉദയകുമാറാണ് വിധി പറഞ്ഞത്.

കടയ്ക്കൽ കുമ്മിൾ കണ്ണംങ്കോട് വി.കെ.പച്ച ശ്യാമളാസദനത്തിൽ മിഥുനെ(36)യാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രതിയുടെ സഹോദരി അച്ചു എ.നായരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പരിചയക്കാരനായ യുവാവുമായി വീടിനുള്ളിൽ സംസാരിച്ചുനിൽക്കുന്നതു കണ്ടതിലുണ്ടായ വിരോധത്തിൽ പ്രതി അടുക്കളയിൽനിന്നു മണ്ണെണ്ണ എടുത്ത് കിടപ്പുമുറിയിൽ നിന്നിരുന്ന അച്ചുവിൻ്റെ തലയിൽ ഒഴിക്കുകയായിരുന്നു.

തുടർന്ന് വാതിലുകൾ അടച്ചുപൂട്ടിയശേഷം ഗ്യാസ് സ്റ്റൗവിൽനിന്നു തീ കത്തിച്ച് പേപ്പറിൽ തീകൊളുത്തി ശരീരത്തിൽ കത്തിക്കുകയായിരുന്നെന്നുമാണ് കേസ്. ജൂലായ് 21ന് ഏഴിനായിരുന്നു സംഭവം. പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27ന് മരിച്ചു.

കടയ്ക്കൽ കോടതിയിൽ അഭിഭാഷക ക്ലാർക്കായി ജോലിനോക്കിവരികയായിരുന്നു അച്ചു. വിവാഹം നിശ്ചയിച്ചപ്പോൾ അച്ചു വീട്ടുകാരെ ധിക്കരിച്ച് തെറ്റിമുക്കിലുള്ള ഒരു യുവാവിനെ സ്നേഹിച്ച് വിവാഹംകഴിച്ചു. കുറച്ചുകാലം കഴിഞ്ഞ് ഭർത്താവുമായി പിണങ്ങി മകനുമായി കുടുംബവീട്ടിൽ വന്ന് താമസമാരംഭിച്ചു. പിന്നീട് ഇവർ ഒരു യുവാവുമായി ഇഷ്ടത്തിലായി. അയാൾ ഗൾഫിൽ പോകുന്നതിനായി യാത്ര പറയുന്നതിനു വീട്ടിലെത്തിയതായിരുന്നു. ഈ ബന്ധം ഇഷ്‌ടമല്ലാതിരുന്ന മിഥുൻ ഇരുവരെയും മർദിച്ചു. ശേഷം അച്ചുവിനെ മുറിക്കുള്ളിലാക്കി തലയിൽ മണ്ണെണ്ണ ഒഴിച്ചശേഷം ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

ബന്ധുവായ അനിൽകുമാർ വന്ന് സംസാരിക്കുന്നതിനിടെയാണ് സഹോദരിയുടെ ദേഹത്ത് തീകൊളുത്തിയത്. ഇതിനിടെ മിഥുനും പൊള്ളലേറ്റിരുന്നു. അച്ചുവിനെ അനിൽകുമാറും ബന്ധുക്കളും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരുന്ന അച്ചു സഹോദരനെതിരേ പോലീസിന് മൊഴിനൽകി.

കടയ്ക്കൽ എസ്.ഐ. അജുകുമാറാണ് കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് അച്ചുവിന്റെ മരണമൊഴി രേഖപ്പെടുത്തി. കടയ്ക്കൽ പോലീസ് ഇൻസ്പെക്ട‌ർ ആയിരുന്ന എസ്.ജയകുമാർ അന്വേഷണം നടത്തിയ കേസിൽ കടയ്ക്കൽ ഇൻസ്പെക്ടർ ആയിരുന്ന വി.എസ്.പ്രദീപ്‌കുമാറാണ് കോടതിയിൽ പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് കോടതിയിൽ ഹാജരായി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this