സംസ്ഥാനത്ത് സ്വർണ്ണവില കുറയുന്നു. ഇന്നലെ 80 രൂപയുടെ കുറവ് രേഖപ്പെടുത്തി പവന് 53720 എന്ന നിലയിലാണ് വ്യാപാരം നടന്നത്. വിലയിൽ 320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 53400 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്. 6675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ്ണവില കുറയുന്നത്.


