സംസ്ഥാനത്ത് ഇനി റേഷൻ കാർഡ് എപ്പോൾ വേണമെങ്കിലും പുതുക്കാം. 5 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പുതുക്കുക എന്ന നിലവിലെ രീതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അവസാനിപ്പിച്ചു. കാർഡ് അപേക്ഷകൾ നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസുകളിലും സ്വീകരിക്കുന്നതും നിർത്തി.

റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ആയിരിക്കും പുതുക്കൽ. കാർഡ് പുതുക്കുന്നതിനായി റേഷൻ കടയിലെ ഡ്രോപ് ബോക്സ്, അക്ഷയകേന്ദ്രം, ജനങ്ങൾക്ക് നേരിട്ട് ചെയ്യാവുന്ന സിറ്റിസൺ പോർട്ടൽ എന്നിവ വഴി പുതുക്കാം.

വിവരങ്ങൾ ചേർക്കാൻ കാർഡ് ഉടമകളും അംഗങ്ങളും ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിച്ചിരിക്കണം.
രോഗവും മറ്റ് സാഹചര്യങ്ങളും മൂലം ആധാർ എടുക്കാൻ സാധിക്കാത്തവർക്ക് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവ് ലഭിക്കും, കാർഡിൽ പ്രവാസി ആയിട്ടുള്ളവരും ആധാർ ബന്ധിപ്പിക്കേണ്ടതില്ല.

മരിച്ചവരുടെ പേര് നീക്കം ചെയ്യാൻ മരണസർട്ടിഫിക്കറ്റ് മതിയെന്ന് അധികൃതർ വ്യക്തമാക്കി


