സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ്ണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 43,320 രൂപയാണ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവില അതിനു മുൻപ് രണ്ട് ദിവസം ഉയർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യാത്യാസങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.
അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5415 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണ ത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4483 രൂപയാണ്.


