Tuesday, February 10, 2026
HomeCRIMEസംവിധായകരായ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവം: സാധാരണ കഞ്ചാവിനേക്കാൾ ഇരട്ടിവില, ടി.എച്ച്.സി കൂടുതൽ

സംവിധായകരായ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവം: സാധാരണ കഞ്ചാവിനേക്കാൾ ഇരട്ടിവില, ടി.എച്ച്.സി കൂടുതൽ

Published on

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എം മജു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, ക്രഷ് ചെയ്യാനുള്ള ഉപകരണവും ഇവരിൽ നിന്ന് പിടികൂടിയിരുന്നു.

കൊച്ചിയിലെ ഫ്ലാറ്റിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ കഞ്ചാവ് ഉപയോ ഗിക്കുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് ടി.എം. മജു പറഞ്ഞു. ഉപയോ ഗിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പിടികൂടുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, ക്രഷ് ചെയ്യാനുള്ള ഉപകരണവും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിൻ്റെ ഫ്ലാറ്റിലായിരുന്നു ഇവരുണ്ടായിരുന്നത്. സമീറിനെ നോട്ടീസയച്ച് വിളിച്ചുവരുത്തും. എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം ലഹരി ഉത്പ്പന്നങ്ങൾ ഉപോയഗിക്കുകയോ അതിന് സൗകര്യം ചെയ്‌ത്‌ കൊടുക്കുകയോ ചെയ്‌താൽ അത് കുറ്റകരമാണ്.

എവിടെ നിന്നാണ് ഇവർക്ക് ലഹരി ലഭിച്ചത് എന്നതിനെക്കുറിച്ച് ലീഡുണ്ട്. അത് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈബ്രിഡ് കഞ്ചാവിനകത്ത് ടി.എച്ച്.സി എന്ന് പറയുന്ന ഘടകം കൂടുതലാണ്. അതിനാലാണ് ചിലർ ഇത് കൂടുതലായി ഉപയോഗിക്കുന്നത്. സാധാരണ കഞ്ചാവിനേക്കാൾ ഇരട്ടിവിലയിലാണ് ഹൈബ്രിഡ് കഞ്ചാവ് വിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എല്ലാ സിനിമാ സെറ്റുകളിലും കണ്ണടച്ച് പരിശോധിക്കാനാവില്ലെന്നും എല്ലാ ആളുകളും ഇത് ഉപയോഗിക്കുന്നവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാൽ കൃത്യമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this