ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത സാഹചര്യമാണു കേരളത്തിലെന്നു സ്പീക്കർ എ.എൻ.ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പറഞ്ഞതിനു വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവർത്തകനാണു താനെന്നും എ.എൻ.ഷംസീർ വിശദീകരിച്ചു.

സഹോദരൻ അയ്യപ്പൻ പുരസ്കാരം നൽകി പ്രസംഗിക്കവേയാണു ഷംസീറിന്റെ പരാമർശം. ഗണപതി മിത്താണെന്ന് സ്പീക്കറുടെ പരാമർശം വലിയ വിവാദമാകുകയും യോജിച്ചും വിയോജിച്ചും പ്രതികരണങ്ങൾ ഉയരുകയും ചെയ്തിരുന്നു.



