Wednesday, February 11, 2026
HomeNewsശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് വയറ്റിൽ കുടുങ്ങി; പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് വയറ്റിൽ കുടുങ്ങി; പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on

സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് വയറ്റിൽ കുടുങ്ങിയതായി പരാതി. പഴുപ്പ് ബാധിച്ച പതിനാലുകാരനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബം വിയ്യൂർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ മാസം 12നാണ് വയറുവേദനയെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 14കാരൻ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ അപ്പെൻഡിസൈറ്റിസ് ആണ് എന്ന് കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയ കുട്ടിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. വീണ്ടും അതേ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ കുഴപ്പമില്ലെന്ന മട്ടിൽ മടക്കി വിട്ടതായി പരാതിയിൽ പറയുന്നു. വേദന കലശലായതിനെ തുടർന്ന് വീണ്ടും അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടിയെത്തി. വീണ്ടും അപ്പെൻഡിസൈറ്റിസ് ഉണ്ടായതായാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ 14കാരനെ പരിശോധിച്ചപ്പോഴാണ് വയറിനകത്ത് സർജിക്കൽ ക്ലിപ്പ് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ തന്നെ സർജിക്കൽ ക്ലിപ്പ് പുറത്തെടുത്തു. നിലവിൽ കുട്ടിയുടെ നില മെച്ചപ്പെട്ടു വരികയാണ്. എങ്കിലും കുട്ടിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ തുടരുന്നതായി കുടുംബം പറഞ്ഞു. സംഭവത്തിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ രോഗിയായ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this