Wednesday, February 11, 2026
HomeTOP NEWSKERALAവ്യത്യസ്ത കർമ്മ പദ്ധതികളുമായി കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഡയറക്ടറേഴ്സ് ഡേ 2025

വ്യത്യസ്ത കർമ്മ പദ്ധതികളുമായി കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഡയറക്ടറേഴ്സ് ഡേ 2025

Published on

ഹരിതപ്രവർത്തനങ്ങളും, ഡയാലിസിസ് രോഗികൾക്ക് ആശ്വാസമൊരുക്കുന്ന പ്രവർത്തനങ്ങളുമായും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഡയറക്ടറേഴ്സ് ഡേ 2025 ആഘോഷിച്ചു. ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐയുടെ പിറന്നാൾ ദിനമായ ജൂൺ 16 നു ഡയറക്ടറേഴ്സ് ഡേ ആഘോഷിച്ചപ്പോൾ, ആശുപത്രിയുടെ ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐയുടെ പിറന്നാൾ തലേദിവസമായ ജൂൺ 15, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐയുടെ പിറന്നാൾ ജൂൺ 17 നുമായത് ആഘോഷങ്ങൾക്ക് ട്രിപ്പിൾ മധുരമായി.

സാധാരണ പിറന്നാൾ ആഘോഷങ്ങൾക്കും അപ്പുറം മൂന്ന് പേരുടെയും ഈ വർഷത്തെ പിറന്നാൾ വ്യത്യസ്തമാകണമെന്ന ചിന്തയിൽ നിന്നാണ് ജനോപകാരപ്രദമായ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചതെന്ന് ആശുപത്രിയുടെ മറ്റൊരു ജോയിന്റ് ഡയറക്ടർറായ ഫാ. തോമസ് മതിലകത്ത് സി.എംഐ പറഞ്ഞു.

ഇപ്രകാരം ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുവാൻ എത്തുന്ന രോഗികൾക്ക് ഒപ്പം അവരുടെ കൂട്ടിരിപ്പുകാർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ ആശുപത്രി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവ് ഉറപ്പാക്കുന്ന പ്രവിലേജ് കാർഡ്, ദീർഘകാലം ആശുപത്രിയിൽ സേവനം ചെയ്ത ജീവനക്കാരിൽ നിന്നും അർഹരായ ഒരു വ്യക്തിക്ക് വീട് നിർമ്മിച്ചു നൽകുക, ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭാസ സ്കോളർഷിപ്പുകൾ.

ആശുപത്രി നടപ്പിലാക്കിയിരിക്കുന്ന ഹരിത പ്രവർത്തനങ്ങൾക്ക് തുടർച്ചയായി ആശുപത്രിക്കു സമീപത്ത് സ്ഥിതി ചെയ്യുന്ന വിവിധ പാർക്കിംഗ് സൗകര്യങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് സഞ്ചരിക്കുന്നതിനായി ഇലക്ട്രിക്ക് ബഗ്ഗി കാർ, കൂടുതൽ സോളാർ പവർ പ്ലാന്റുകൾ എന്നിവയും ഈ സാമ്പത്തിക വർഷം തന്നെ നടപ്പിലാക്കും. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ ആശുപത്രിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ പ്രതിപാദിപ്പിക്കുന്ന മാഗസിൻ, ആശുപത്രിയുടെ ഫോട്ടോ വെച്ച് പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് എന്നിവയും പ്രകാശനം ചെയ്തു.

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഡയറക്ടറേഴ്സ് ഡേ 2025 ന് ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐ എന്നിവർ ചേർന്ന് പിറന്നാൾ കേക്ക് മുറിച്ചു തുടക്കം കുറിക്കുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this