Wednesday, February 11, 2026
HomeElectionവോട്ടിങ് വളരെയധികം നീണ്ടു, ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ

വോട്ടിങ് വളരെയധികം നീണ്ടു, ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ

Published on

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥി കെ.മുരളീധരൻ. സംസ്ഥാനത്തു വോട്ടിങ് വളരെയധികം നീണ്ടുപോയെന്നും ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുരളീധരൻ വിമർശിച്ചു. “സംസ്‌ഥാനത്ത് വോട്ടിങ് വളരെയധികം നീണ്ടുപോയി. ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കാരണം യന്ത്രം ക്രമീകരിച്ച രീതിയങ്ങനെയാണ്.

വോട്ട് രേഖപ്പെടുത്തി വിവിപാറ്റിൽ അതിന്റെ ചിത്രവും സ്‌ഥാനാർഥിയുടെ പേരും ചിഹ്‌നവും ക്രമനമ്പറും തെളിഞ്ഞശേഷം വീണ്ടും ബീപ്പ് ശബ്ദം കേൾക്കുമ്പോഴാണ് വോട്ട് റെക്കോർഡ് ചെയ്യപ്പെടുന്നത്. ഇതിന് ഒരുപാട് സമയമെടുത്തു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്ന അത്രയും സമയം ഇലക്ട്രോണിങ് വോട്ടിങ് യന്ത്രത്തിനും എടുത്തു”-മുരളീധരൻ പറഞ്ഞു.

“ആറുമണി കഴിഞ്ഞിട്ടും ഒരുപാട് പേർ വരിനിൽക്കുന്നുണ്ടായിരുന്നു. രാത്രി എട്ടര വരെ പല ബൂത്തുകളും സന്ദർശിച്ചിരുന്നു. കണക്കുകൾ എടുത്ത് നാളെ വിശദമായി ഇലക്ഷൻ കമ്മിറ്റി കൂടും. കടുത്ത ചൂടിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ചുട്ടുപഴുത്ത അന്തരീക്ഷത്തിൽ ആളുകൾ വരി നിൽക്കുമ്പോൾ അസ്വസ്‌ഥതയുണ്ടാവും.

അതിനെ നേരിടാനുള്ള ഒരു സജ്‌ജീകരണങ്ങളും ചെയ്‌തിട്ടില്ല. ശ്വാസം മുട്ടി ക്യൂനിൽക്കാൻ വോട്ടർമാർക്ക് കഴിയില്ല. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുക, കുടിവെള്ളം കൊടുക്കുക, ഫാൻ ക്രമീകരിക്കുക തുടങ്ങിയവ ചെയ്യാം. പ്രിസൈഡിങ് ഓഫിസർ ചിലയിടത്ത് മോശമായി പെരുമാറി”-കെ.മുരളീധരൻ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this