കണ്ണൂർ പള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണ്ണ മാല കവർന്നു. കവർച്ചയ്ക്ക് ശേഷം സമീപ വീട്ടിലെ ബൈക്കുമായി മോഷ്ടാക്കൾ കടന്നു കളഞ്ഞു.
നാലുതറ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പവിത്രൻ്റെ വീട്ടിലാണ് പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന പവിത്രൻ്റെ ഭാര്യ ബിന്ദുവിൻ്റെ കഴുത്തിലെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചത്. ബിന്ദുവിന് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്.
പിൻഭാഗത്തെ വരാന്തയിലെ പൂട്ട് പൊളിച്ച് അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. പവിത്രനും ഭാര്യയും മകളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇതേ സമയത്ത് മോഷ്ടാവ് മുകളിലെ മുറിയിൽ കയറുകയും ശബ്ദം കേട്ടുണർന്ന മകൾ നിലവിളിക്കുകയും ചെയ്തതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. കൂടാതെ പരിസരത്തെ മറ്റൊരു വീട്ടിലെ ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. സീനാസിൽ രാജീവൻ്റ ബൈക്കാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. നടക്കാതെ വന്നപ്പോൾ മോഷ്ടാവ് കൈയ്യുറ അവിടെ ഉപേക്ഷിക്കുകയായിരുന്നു. പള്ളൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്നും ഡ്വാഗ് സ്ക്വാഡും, ഫിംഗർപ്രിൻ്റ് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം നടത്തി


