2018 ഇൽ പുറത്തിറങ്ങി SIIMA പുരസ്‌ക്കാരവും കൂടാതെ ലോകത്തെമ്പാടും നിന്നും പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ വാഫ്‌റ്റ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യ്ത വിഷ്ണു ഉദയന്റെ പുതിയ ഹ്രസ്വചിത്രമാണ് “Lueur”. (ലുഏർ)

രണ്ടു മിനിറ്റ് മാത്രം ദൈര്ക്യമുള്ള ലുഏർ സംസാരിക്കുന്നത് രണ്ടു സഹോദരങ്ങളുടെ ജീവിതമാണ്. ലഹരിയുടെ ഇരുട്ടിലേക്ക് വഴുതി വീണ അനിയനെ ഏകാന്തപ്പെടുത്തിയ കുറ്റബോധത്തിൽ നീറുന്ന ചേച്ചിയുടെ ചിന്തകളാണ് ലുഏർ സംസാരിക്കുന്നത്.

ഏറെ നേരവും മോണോക്‌റോമിലുടെ സഞ്ചരിക്കുന്ന ലുഏർ ഏത് വല്യ പ്രതിസന്ധിയിലും പ്രതീക്ഷയുടെ ഇമവെട്ടം ഒരാളിൽ പതിയുന്നത് അവനെ കേൾക്കാൻ, അവനോടൊപ്പം ഒരാളുണ്ടെന്ന തിരിച്ചറിവിലാണെന് ചുരുങ്ങിയ സമയം കൊണ്ട് പറയുന്നു.

വിപിൻ വിജയൻ തിരക്കഥ എഴുതി, നാരായണൻ ക്യാമറയും, രാകേഷ് മ്യൂസിക്കും നോയൽ എഡിറ്റിംഗും നിർവ്വഹിച്ച ഈ ചെറുചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് വിഷ്ണു നാറാത്തും ശ്രുതി ഭദ്രയുമാണ്. യൂട്യുബിലും ഇൻസ്റാഗ്രാമിലും ഗ്രീൻ പാരറ്റ് ടാക്കീസ് എന്ന ചാനലിൽ ഹ്രസ്വചിത്രം ഇപ്പോൾ ലഭ്യമാണ്.



