Wednesday, February 11, 2026
HomeNewsവിശന്നുകരഞ്ഞ ഒന്നര വയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന് അച്ഛൻ

വിശന്നുകരഞ്ഞ ഒന്നര വയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്ന് അച്ഛൻ

Published on

വിശന്നുകരഞ്ഞ കുഞ്ഞിനെ അച്ഛൻ നിലത്തു വലിച്ചെറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ കേസരിയ ഗ്രാമത്തിലാണ് സംഭവം. രവി മൗര്യ (25) യാണ് ആൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു.

വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഒരു വർഷം മുമ്പായിരുന്നു രവി മൗര്യയുടെ വിവാഹം. സ്ഥിരം മദ്യപാനിയായിരുന്ന രവി വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.

പതിനഞ്ച് ദിവസം മുമ്പും ഭാര്യയുമായി ഇയാൾ വഴക്കിട്ടിരുന്നു. തുടർന്ന് ഭാര്യ കുഞ്ഞുമായി ബന്ധുവീട്ടിലേക്ക് പോയി. രവിയുടെ അടുത്തേക്ക് മടങ്ങിപ്പോകാൻ യുവതി തയ്യാറായിരുന്നില്ല. തുടർന്ന് ഇയാൾ മകനെ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച്ച രാത്രി, രവി മദ്യപിച്ച് വീട്ടിലെത്തിയ സമയത്ത് കുഞ്ഞ് വിശന്ന് കരയുകയായിരുന്നു. തുടർന്ന് പ്രകോപിതനായി ഒന്നര വയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലുകയായിരുന്നു. ഇതിനു ശേഷം, ഇയാൾ ഓടിരക്ഷപ്പെട്ടു.

വിവരം അറിഞ്ഞെത്തിയ ഭാര്യയാണ് പൊലീസിൽ പരാതി നൽകിയത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this