Thursday, February 12, 2026
HomeTOP NEWSINDIAവിവാഹത്തിനുശേഷം സിന്ദൂരമണിയാത്തത് ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ക്രൂരത; വിചിത്ര വാദവുമായി കോടതി

വിവാഹത്തിനുശേഷം സിന്ദൂരമണിയാത്തത് ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ക്രൂരത; വിചിത്ര വാദവുമായി കോടതി

Published on

വിവാഹത്തിനുശേഷം സിന്ദൂരമണിയുകയെന്നത് ഹിന്ദുസ്ത്രീയുടെ കടമയാണെന്നും അതുപാലിക്കാത്തത് ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്നുമുള്ള വിചിത്ര വാദവുമായി മഹാരാഷ്ട്രയിലെ ഇൻഡോർ കുടുബ കോടതി.

അഞ്ചു വർഷമായി ഭർത്താവിൽ നിന്ന് മാറി താമസിക്കുന്ന ഭാര്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ ഒമ്പത് പ്രകാരം ഭർത്താവ് നൽകിയ ഹർജിയിലാണ് ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്‌ജി എൻ.പി സിങ് പ്രസ്‌തുത വാദം പുറപ്പെടുവിച്ചത്.

ഭാര്യ കോടതിയിൽ നൽകിയ മൊഴി പ്രകാരം സിന്ദൂരമണിഞ്ഞിരുന്നില്ലന്ന് സമ്മതിക്കുന്നു. ഹിന്ദു സ്ത്രീ വിവാഹിതയാണെന്ന് തെളിയിക്കുന്നതാണ് സിന്ദൂരമെന്നും മതപരമായ കടമയാണ് അതെന്നും മാർച്ച് ഒന്നിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്ന് സ്ത്രീയും ആരോപിച്ചു. എന്നാൽ വാദം കേട്ടതിന് ശേഷം ഭർത്താവിനെതിരെ തെളിവുകളൊന്നും ഇല്ലാത്തതിനാൽ ഭാര്യയോട് തിരികെ പോകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this