Wednesday, February 11, 2026
HomeNewsവിഭാഗീതയയെതുടർന്ന് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ പരാതി; വിവരങ്ങൾ ചോർത്തി നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെന്നും സി.പി.എം

വിഭാഗീതയയെതുടർന്ന് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ പരാതി; വിവരങ്ങൾ ചോർത്തി നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെന്നും സി.പി.എം

Published on

കായംകുളത്തെ വിഭാഗീതയയെതുടർന്ന് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ പരാതി. കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നിവക്കെതിരെ ആലപ്പുഴ എസ്പിക്ക് പരാതി നൽകി. സി.പി.എം ഏരിയാ കമ്മിറ്റിയാണ് പരാതി നൽകിയത്.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന് ഒരു ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധമുണ്ടെന്ന് സി.പി.എം നൽകിയ പരാതിയിൽ പറയുന്നു. ഈ രണ്ടുഫേസ്ബുക്ക് പേജിന്റെയും അഡ്മിൻ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിൽ ഒരു അക്കൗണ്ടിന്റെ അഡ്മിൻ നിഖിലാണെന്നും ആരോപണം ഉയരുന്നുണ്ട്.

വിവരങ്ങൾ ചോർത്തി നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെന്നും സി.പി.എം മുന്നറിയിപ്പ് നൽകി.
നിഖിൽ തോമസിന്റെ വ്യജഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നത് ഫേസ്ബുക്ക് പേജിൽ. കായംകുളം കേന്ദ്രീകരിച്ചുള്ള സി.പി.എം അനുകൂല ഫേസ്ബുക്ക് പേജിലാണ്. ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജിൽ ഈ ജനുവരിയിലാണ് നിഖിലിനെതിരെ ആദ്യം പരാതി ഉയരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.യു വിവരാവകാശ അപേക്ഷ നൽകിയെങ്കിലും എം.എസ്.എം കോളജ് മറുപടി നൽകിയിരുന്നില്ല. അഞ്ചുമാസത്തിനിപ്പുറമാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അഡ്മിഷൻ നേടിയ വിവരം പുറത്താകുന്നത്.

അതേസമയം, നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റ് അബിൻ സി രാജിനെ പൊലീസ് പിടികൂടി. മാലിദ്വീപിൽ നിന്ന് നാട്ടിലെത്തിയപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയെന്ന് നിഖിൽ പറയുന്ന കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയിലാണുള്ളത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this