നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.

നടന്റെ അറസ്റ്റ് അനിവാര്യമാണ്. ഫ്‌ലാറ്റുകളില്‍ നിന്നും പനമ്പള്ളിയിലെ ഹോട്ടലില്‍ നിന്നും തെളിവ് ശേഖരിച്ചിട്ടുണ്ട്.

സംഭവത്തില്‍ സിനിമ മേഖലയില്‍ നിന്ന് സാക്ഷികളുണ്ട്.

ചിലരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

ഇരയെ ഭീഷണിപ്പെടുത്തി സംസാരിച്ചതിനെതിരെ ശക്തമായ നടപടിയുണ്ടാകും.

ഈ മാസം 22ന് ആണ് നടി പരാതി നല്‍കിയത്.

ഇവരുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിന്റെ പ്രാഥമിക അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയായി.

കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം.

അതിന് ശേഷമായിരിക്കും ബാക്കി സ്ഥലങ്ങളിലെ തെളിവെടുപ്പ് ഉണ്ടാവുക.



