Tuesday, February 10, 2026
HomeENTERTAINMENTവിജയ് നല്ല കേൾവിക്കാരനാണ്, സൂപ്പർ കൂൾ മനുഷ്യൻ - മമിത ബൈജു

വിജയ് നല്ല കേൾവിക്കാരനാണ്, സൂപ്പർ കൂൾ മനുഷ്യൻ – മമിത ബൈജു

Published on

സൂപ്പർ കൂൾ ആയ മനുഷ്യനാണ് തമിഴ് സൂപ്പർതാരം വിജയ് എന്ന് നടി മമിത ബൈജു. വിജയ് നല്ല കേൾവിക്കാരനാണെന്നും മമിത അഭിപ്രായപ്പെട്ടു. തന്റെ കരിയറിലെ അവസാനചിത്രമെന്ന് വിജയ് വിശേഷിപ്പിക്കുന്ന ‘ജനനായക’നിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മമിത.

‘കൃത്യനിഷ്ടയുള്ള, വളരേ കൂൾ ആയ മനുഷ്യനാണ് അദ്ദേഹം. സെറ്റിൽ എന്തുസംഭവിച്ചാലും ഭയങ്കര കൂൾ ആയിട്ടാണ് ആള് എടുക്കുക’, മമിത പറഞ്ഞു.

‘അദ്ദേഹം നല്ലൊരു കേൾവിക്കാരനാണ്. ഞാൻ എന്തെങ്കിലും വെറുതേ വായ്ത്താളം അടിച്ചുകൊണ്ടിരിക്കും. ‘എന്നിട്ട്, അങ്ങനെ’ എന്ന് പറഞ്ഞ് അത് അദ്ദേഹം കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞാണ് എനിക്ക് ബോധംവരിക, ഇങ്ങനെ ഒന്നും പറയാൻ പാടില്ലല്ലോ എന്ന്. പക്ഷേ അദ്ദേഹം നല്ല കേൾവിക്കാരനാണ്, സൂപ്പർ കൂൾ മനുഷ്യൻ’, നടി കൂട്ടിച്ചേർത്തു.

എച്ച്. വിനോദ് സംവിധാനംചെയ്യുന്ന ‘ജനനായകൻ’ അടുത്തവർഷം പൊങ്കലിനാണ് പുറത്തിറങ്ങുക. ചിത്രത്തിൽ മമിതയ്ക്ക് പ്രധാനവേഷമുണ്ടെന്നാണ് കരുതുന്നത്. കെവിഎൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്.

ജഗദീഷ് പഴനിസ്വാമി, ലോഹിത് എന്നിവരാണ് സഹനിർമാതാക്കൾ. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. ചിത്രത്തിൻ്റെ പ്രധാനപ്പെട്ട അപ്‌ഡേറ്റ് ഞായറാഴ്ച വിജയ്‌യുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിടുമെന്ന് കെവിഎൻ പ്രൊഡക്ഷൻസ് സാമൂഹികമാധ്യമപോസ്റ്റിൽ അറിയിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this