Wednesday, February 11, 2026
HomeTOP NEWSINDIAലോകത്തെ വലിയ സമ്പദ്‌വ്യവസ്‌ഥകൾക്കിടയിൽ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്

ലോകത്തെ വലിയ സമ്പദ്‌വ്യവസ്‌ഥകൾക്കിടയിൽ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്

Published on

ലോകത്തെ വലിയ സമ്പദ്‌വ്യവസ്‌ഥകൾക്കിടയിൽ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം ലോക ബാങ്ക് 6.6 ശതമാനത്തിൽ നിലനിർത്തി. അതേസമയം, നടപ്പുവർഷം ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് ഇക്കഴിഞ്ഞ പണനയ നിർണയത്തിൽ റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടത്. 8.2 ശതമാനമായിരുന്നു കഴിഞ്ഞവർഷം (2023-24) വളർച്ചാനിരക്ക്.

വളർച്ചയുടെ വേഗം കുറയുമെങ്കിലും മറ്റു വലിയ സമ്പദ്വ്യവസ്‌ഥകളേക്കാൾ മുന്നിൽ തുടരാൻ ഇന്ത്യയ്ക്കാകുമെന്നു ലോക ബാങ്ക് പുറത്തിറക്കിയ ദ്വൈവാർഷിക ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പുവർഷം മുതൽ അടുത്ത 3 വർഷക്കാലത്തേക്ക് ശരാശരി 6.7 ശതമാനം വളർച്ചയാണ് ഇന്ത്യയ്ക്കു റിപ്പോർട്ട് വിലയിരുത്തുന്നത്.

2025-26ൽ 6.7 ശതമാനവും 2026-27ൽ 6.8 ശതമാനവും ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നു. പൊതു, സ്വകാര്യനിക്ഷേപങ്ങളിലെ വളർച്ചയാകും കരുത്താവുക. കാർഷിക ഉൽപാദനം കൂടുന്നതും പണപ്പെരുപ്പം കുറയുന്നതും സ്വകാര്യ ഉപഭോഗം വർധിക്കുന്നതും ഇന്ത്യയ്ക്കു ഗുണമാകുമെന്നും റിപ്പോർട്ടിലുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this