മെഡിക്കല്‍ കോളേജുകളിലെ ലേഡീസ് ഹോസ്റ്റലുകളിലെ രാത്രി കാല നിയന്ത്രണങ്ങളെ കുറിച്ചുള്ള പുതിയ ഉത്തരവില്‍ സര്‍ക്കാരെടുത്ത നിലപാടില്‍ വ്യക്തത തേടി ഹൈക്കോടതി.

മെഡിക്കല്‍ കോളേജിന് മാത്രമായാണോ ഉത്തരവ് ബാധകം അതോ എന്‍ജിനിയറിംഗ് കോളേജുകള്‍ക്കും ഉത്തരവ് പ്രകാരം പരിഗണന ലഭ്യമാകുന്നുണ്ടോ, 9.30ക്ക് ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടോ എന്നീ കാര്യങ്ങളിലും സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

വനിതാ കമ്മീഷനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. രാത്രി 9.30ക്ക് ശേഷം മൂവ്‌മെന്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയന്ത്രണങ്ങള്‍ സമാനമല്ലേ എന്ന് ചോദിച്ച കോടതി പുതിയ ഉത്തരവ് ഭേദമാണെന്ന് വാക്കാല്‍ അഭിപ്രായപ്പെട്ടു.

രാത്രി 9.30ക്ക് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.



