Saturday, August 22, 2026
HomeFEATUREDലഹരി ഉപയോഗിച്ചെത്തിയ മധ്യവയസ്ക്കൻ സ്വന്തം വീടിന് തീയിട്ടു

ലഹരി ഉപയോഗിച്ചെത്തിയ മധ്യവയസ്ക്കൻ സ്വന്തം വീടിന് തീയിട്ടു

Published on

അങ്ങാടിക്കലിൽ ലഹരി ഉപയോഗിച്ചെത്തിയ മധ്യവയസ്ക്കൻ സ്വന്തം വീടിന് തീയിട്ടു. ചാരുമുരിപ്പിൽ സുനിൽ(45) ആണ് വീടിനു തീയിട്ടത്. ഇന്നലെ വൈകുന്നരം അഞ്ചു മണിയോടെയായിരുന്നു സംഭവം.

സുനിലും മാതാവുമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് സുനിലിൻ്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. അലമാരയിൽ ഉണ്ടായിരുന്ന തുണികൾ വാരിയിട്ട് വിറക് അടുക്കിയിട്ടാണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

വീടിനു തീ പിടിച്ചെന്ന വിവരം ലഭിച്ച സമീപവാസികൾ സംഭവസ്ഥലത്തെത്തി. ഉടൻ തന്നെ ഗ്രാമപഞ്ചായത്തംഗത്തെ വിവരം അറിയിച്ചു. അദ്ദേഹം അടൂരിലെ ഫയർഫോഴ്സ് യൂണിറ്റിനെ വിവരം അറിയിക്കുകയും ചെയ്തു.

ഫയർഫോഴ്സെത്തിയപ്പോഴേക്കും ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്, തുണി, തടി കൊണ്ടുള്ള ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. അതേസമയം സമീപത്ത് നിന്ന് ബലപ്രയോഗത്തിലൂടെ ഫയർഫോഴ്സ് അംഗങ്ങളാണ് സുനിലിനെ കീഴ്പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

പതിവായി മദ്യമുൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തിയാണ് സുനിലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...