എരുമേലിയിൽ റ്റി .പി.ആർ കുറഞ്ഞതിനാൽ നാളെ മുതൽ സി കാറ്റഗറിയിലേയ്ക്ക് മാറാൻ സാധ്യത.28/07/2021 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3മണിക്ക് ചേരുന്ന ദുരന്തനിവാരണ സമിതിയോഗത്തിന് ശേഷം തുടർന്നുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമാകുമെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി മേഘദൂത് ന്യൂസിനോട് പറഞ്ഞു.26/07/2021 ചൊവ്വാഴ്ച രണ്ട് സ്ഥലങ്ങളിൽ 419 പേരുടെ പരിശോധന നടത്തിയതിൽ 16 പേർക്കാണ് കോവിഡ് സ്ഥിതീകരിച്ചത്.

വാക്സിൻവിതരണം സംബന്ധിച്ച് ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ഏകോപനമില്ലാതെ സ്പോട്ടിലും വാക്സിൻ നൽകുന്നതാണ് കടുത്ത ആക്ഷേപങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് അറിയിപ്പുകൾ അനുസരിച്ച് സി.എച്ച്.സിയിൽ എത്തുന്ന ജനങ്ങളിൽ പലർക്കും വാക്സിൻ ലഭിക്കാതിരിക്കുകയും ഇഷ്ടക്കാരിൽചിലർക്ക് ക്രമംവിട്ട് നൽകുന്നതായും വ്യാപകമായ ആക്ഷേപമുണ്ട്.പ്രശ്നം പരിഹരിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും എരുമേലി പോലീസ് എസ്.എച്ച്.ഒ എം മനോജും മേഘദൂത് ന്യൂസിനോട് പറഞ്ഞു.


