രേവതി സമ്ബത്തിനെതിരെ പരാതി നല്‍കി നടൻ സിദ്ദിഖ്. ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്ബത്തിനെതിരെയാണ് സിദ്ദിഖ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഡി ജി പിക്കാണ് നടൻ പരാതി നല്‍കിയിരിക്കുന്നത്. സിദ്ദിഖ് നല്‍കിയ പരാതിയില്‍ പറയുന്നത് തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ അജണ്ടയുണ്ടെന്നാണ്. അതോടൊപ്പം, വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.നടി ആരോപണവുമായെത്തിയതിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടതായി വന്നിരുന്നു.


