രാഷ്ട്രപതി ദ്രൗപതി മുർമു ബോധഗയ മഹാബോധി ക്ഷേത്രത്തിൽ ദർശനം നടത്തി. ബുദ്ധമത സന്യാസിമാർ രാഷ്ട്രപതിയെ മന്ത്രോച്ചാരണങ്ങളോടെ എതിരേറ്റു.

ബുദ്ധവിഗ്രഹത്തിൽ പൂജയും അർച്ചനയും നടത്തിയ രാഷ്ട്രപതി ബോധി വൃക്ഷച്ചുവട്ടിൽ ഏറെ നേരം ധ്യാനിച്ചിരുന്നു.
ക്ഷേത്ര സമിതി ഭാരവാഹികൾ ബോധി വൃക്ഷ ഇലകൾ രാഷ്ട്രപതിക്കു സമ്മാനിച്ചു. അൻപതു മിനിറ്റോളം രാഷ്ട്രപതി മഹാബോധി ക്ഷേത്രാങ്കണത്തിലുണ്ടായിരുന്നു. ബോധഗയയിലെ ബുദ്ധമത ക്ഷേത്രങ്ങളും സ്തൂപങ്ങളും രാഷ്ട്രപതി സന്ദർശിച്ചു.

തുടർന്നു ഗയ കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.


