Wednesday, February 11, 2026
HomeElectionരാജ്യസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ ബിജെപി എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തു

രാജ്യസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ ബിജെപി എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തു

Published on

രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ അപ്രതീക്ഷ നീക്കം. ബിജെപി എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തു. എംഎൽഎ എസ്.ടി.സോമശേഖർ കോൺഗ്രസിന് വോട്ട് ചെയ്ത‌തായി ബിജെപി ചീഫ് വിപ്പ് ദൊഡ്‌ഡണഗൗഡ ജി. പാട്ടീൽ നിയമസഭയിൽ അറിയിച്ചു. ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ മണ്ഡലത്തിന് ആവശ്യമായ ഫണ്ട് തരുന്നവർക്ക് വോട്ട് ചെയ്യുമെന്ന് സോമശേഖർ പറഞ്ഞിരുന്നു.

കോൺഗ്രസ് എംഎൽഎ ആയിരുന്ന സോമശേഖർ ബിജെപിയിൽ ചേരുകയായിരുന്നു. അതേസമയം ബിജെപി എംഎൽഎ ശിവറാം ഹെബ്ബാർ വോട്ട് ചെയ്യാൻ നിയമസഭയിൽ എത്തിയില്ല. ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് അറിയുന്നത്.

കോൺഗ്രസ് സ്‌ഥാനാർഥികൾക്ക് വിചാരിച്ചതിനേക്കാൾ വോട്ട് ലഭിക്കുമെന്ന് കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദ് പറഞ്ഞു. മറ്റുപാർട്ടിയിൽ നിന്നുള്ളവർക്ക് കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് തോന്നുന്നുണ്ടെങ്കിൽ തങ്ങൾ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രോസ് വോട്ടിങ് ആശങ്ക ഉണ്ടായിരുന്നതിനാൽ കോൺഗ്രസ് തികഞ്ഞ ജാഗ്രതയിലായിരുന്നു. ബാഹ്യസ്വാധീനം ഉണ്ടാകാതിരിക്കുന്നതിനായി കോൺഗ്രസ് എംഎൽഎമാരെ പ്രത്യേക ഹോട്ടലിലാണ് താമസിപ്പിച്ചിരുന്നത്.

നാല് രാജ്യസഭാ സീറ്റുകളാണ് കർണാടകയിൽ ഉള്ളത്. അഞ്ച് സ്‌ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. നിലവിൽ 135 സീറ്റ് കോൺഗ്രസിന് കർണാടകയിലുണ്ട്. ഇതിൽ ഒരു എംഎൽഎ മരണപ്പെട്ടതിനെ തുടർന്ന് സീറ്റ് നില 134 ആണ്. ഇതിനുപുറമേ നാല് സ്വതന്ത്രന്മാരുടെ പിന്തുണയും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this