Thursday, February 12, 2026
HomeTOP NEWSINDIAരാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി, ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്; ബംഗാൾ സ്വദേശിയായ നാലുവയസുകാരിക്കാണ് രോഗം ബാധിച്ചിരുന്നത്

രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി, ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്; ബംഗാൾ സ്വദേശിയായ നാലുവയസുകാരിക്കാണ് രോഗം ബാധിച്ചിരുന്നത്

Published on

രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി ബാധ സ്‌ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്. ബംഗാൾ സ്വദേശിയായ നാലുവയസുകാരിക്കാണ് രോഗം ബാധിച്ചിരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചൊവ്വാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ രണ്ടാംതവണയാണ് മനുഷ്യരിൽ പക്ഷിപ്പനി സ്‌ഥിരീകരിക്കുന്നത്. 2019ലായിരുന്നു ആദ്യ രോഗബാധ.

പക്ഷിപ്പനിക്ക് കാരണമായ എച്ച്9എൻ2 വൈറസ് ബാധ സ്‌ഥിരീകരിച്ച കുട്ടി ഫെബ്രുവരി മുതൽ ബംഗാളിലെ ആശുപത്രിയിൽ പീഡിയാട്രിക് ഐസിയുവിൽ ചികിത്സയിലായിരുന്നു. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം കുട്ടിയെ ഡിസ്‌ചാർജ് ചെയ്തു.

വീടിനു സമീപത്തുള്ള പൗൾട്രി ഫാമിൽനിന്ന് നേരിട്ടാകാം കുട്ടിക്ക് രോഗബാധയുണ്ടായതെന്നും മറ്റാർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഒരാഴ്ച്‌ച മുമ്പ് മെക്‌സിക്കോയിൽ പക്ഷിപ്പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. പക്ഷിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമായിരുന്നു ഇത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this