Wednesday, February 11, 2026
HomeNewsരാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; 12.5 ലക്ഷം...

രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; 12.5 ലക്ഷം രൂപയാണ് പിഴ

Published on

രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നാഷണൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഹരിജ് നാഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്സാന ലിമിറ്റഡ്, ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയുൾപ്പെടെ നാല് അർബൻ സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പണ പിഴ ചുമത്തിയത്. 12.5 ലക്ഷം രൂപയാണ് പിഴ.

അർബൻ സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തുക എന്ന ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഗുജറാത്തിലെ വഡോദരയിലുള്ള ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഏറ്റവും ഉയർന്ന പിഴയായ 5 ലക്ഷം രൂപ നൽകണം. ഗുജറാത്തിലെ മെഹ്സാനയിലെ മെഹ്സാനയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്സാന ലിമിറ്റഡിന് 3.5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തരുതെന്ന നിർദേശം പാലിക്കത്തിന് ഗുജറാത്തിലെ ഹരിജ് നഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡിന് 3 ലക്ഷം രൂപ പിഴ ചുമത്തി. ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനം കൃത്യമായി നടത്തത്തിന് മഹാരാഷ്ട്രയിലെ മുംബൈയിലെ നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനം ബാങ്ക് നടത്തിയിരുന്നില്ല.

1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 46 (4) (i), 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47 എ (1) (സി) വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this