
നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. ദുരിതാശ്വാസ ക്യാമ്ബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
മൂന്ന് ദിവസമായി തുടരുന്ന മഴ ഞായറാഴ്ച ഉച്ചയോടെ കാറ്റിനും ഇടിമിന്നലിനൊപ്പം ശക്തിയാര്‍ജിച്ചു. കുട്ടനാട്, -അപ്പര്‍ കുട്ടനാട് മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. പൊതുഗതാഗതം തടസ്സപ്പെട്ടു. തലവടി, തകഴി, വീയപുരം, മുട്ടാര്‍, പാണ്ടി-പ്പോച്ച, നിരണം പഞ്ചായത്തിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ചില വീടുകള്‍ മുട്ടോളം വെള്ളത്തില്‍ മുങ്ങി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ക്യാമ്ബുകളിലേക്ക് മാറാന്‍ ദുരിത ബാധിതര്‍ മടിക്കുകയാണെങ്കിലും വെള്ളം ക്രമാതീതമായി ഉയരുകയാണ്.
കിഴക്കന്‍ വെള്ളത്തിെന്റ വരവ് ശക്തിയാര്‍ജിച്ചതോടെ പമ്പ , മണിമല ആറുകളിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നു. നദീതീരങ്ങളിലും പാടശേഖര പുറംബണ്ടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ആശങ്കയോടെയാണ് കഴിയുന്നത്. ജലാശയത്തിലെ വെള്ളത്തിെന്റ വരവ് ശക്തിപ്പെട്ടാല്‍ വീടുകള്‍ ഒഴുക്കില്പെടാന് സാധ്യതയുണ്ട്. പാടശേഖര നടുവിലെ താമസക്കാരും ഒറ്റപ്പെട്ട അവസ്ഥയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗതം നിലച്ചതോടെ ബന്ധുവീടുകളിലേക്കോ, ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് മാറാന്‍ കഴിയാത്ത അവസ്ഥയാണ്. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒരുകുടുംബം മാത്രമാണ് എത്തിയത്.
ടൗെട്ട ചുഴലിക്കറ്റിെന്റ പ്രഭാവത്തില്‍ 20 വരെ ജില്ലയില്‍ കനത്തമഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മഴ നീണ്ടാല്‍ വീണ്ടുമൊരു പ്രളയമെത്താന്‍ സാധ്യതയുണ്ടെന്ന് കുട്ടനാട്ടുകാര്‍ ആശങ്കപ്പെടുന്നു.


