Wednesday, February 11, 2026
HomeTOP NEWSKERALA'മോർച്ചക്കാരെ മോർച്ചറിയിലാക്കും'; വനിതാ പ്രവർത്തകർക്കുനേരെ വധഭീഷണി ഡിവൈഎഫ്ഐക്കെതിരെ മഹിളാ മോർച്ചയുടെ പരാതി

‘മോർച്ചക്കാരെ മോർച്ചറിയിലാക്കും’; വനിതാ പ്രവർത്തകർക്കുനേരെ വധഭീഷണി ഡിവൈഎഫ്ഐക്കെതിരെ മഹിളാ മോർച്ചയുടെ പരാതി

Published on

കോന്നാട് കടപ്പുറത്തെ ഡിവൈഎഫ്ഐ പ്രതിഷേധ സായാഹ്നത്തിനിടെ വനിതാ പ്രവർത്തകർക്കുനേരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡന്റ് വി.വസീഫിനെതിരെ മഹിളാ മോർച്ചയുടെ പരാതി. ‘മോർച്ചക്കാരെ മോർച്ചറിയിലാക്കും’ എന്ന് പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. മഹിളാമോർച്ച ജില്ലാപ്രസിഡൻ്റ് രമ്യ മുരളിയാണ് പരാതി നൽകിയത്.

കോന്നാട് കടപ്പുറത്ത് ശക്‌തമാവുന്ന ലഹരിമാഫിയക്കെതിരെ പ്രദേശവാസികളായ സ്ത്രീകൾ പ്രതീകാത്മക സമരം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രദേശത്തിനു പുറത്തുനിന്നുവന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധസമരം നടത്തുന്നതിനിടെ വസീഫ് വെല്ലുവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീസംഘടനയായ മഹിളാമോർച്ചയുടെ അംഗങ്ങളായ സ്ത്രീകൾക്കു ജീവന് ഭീഷണിയുയർത്തി പ്രസംഗിച്ചതിനെതിരെ നടപടിയെടുക്കണമെന്നാണ് രമ്യ മുരളി ആവശ്യപ്പെട്ടത്.

സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മിഷണർ പരാതി ടൗൺ എസിപി കെ.ജി.സുരേഷിനു കൈമാറി. കോന്നാട് കടപ്പുറത്തു സമരം ചെയ്ത വനിതകളെ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷ്‌ണൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വെള്ളയിൽ എസ്ഐ എ.വി.ബവീഷ് അടക്കമുള്ള പൊലീസുകാരുമായും ചർച്ച നടത്തി. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അതുൽ പെരുവട്ടൂർ, വിഷ്‌ണു പയ്യാനക്കൽ, വൈസ് പ്രസിഡൻ്റ് വിസ്‌മയ പിലാശ്ശേരി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this