മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്ക്രീനിയില് തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. സംവിധായകൻ മോഹൻലാലിന് ആശംസകളുമായി നടൻ മമ്മൂട്ടി എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍ നേരുന്നുവെന്നാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്.

ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു. മോഹൻലാലിന് പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി എന്നും എഴുതിയിരിക്കുന്നു.


