Wednesday, February 11, 2026
HomeNews'മോമോസ് ചലഞ്ച്'; അമിതമായ അളവിൽ മോമോസ് കഴിച്ച് യുവാവ് മരിച്ചു, മകന്റെ മരണം കൊലപാതകമാണെ പിതാവ്

‘മോമോസ് ചലഞ്ച്’; അമിതമായ അളവിൽ മോമോസ് കഴിച്ച് യുവാവ് മരിച്ചു, മകന്റെ മരണം കൊലപാതകമാണെ പിതാവ്

Published on

സുഹൃത്തുക്കൾക്കൊപ്പം മോമോസ് കഴിച്ച യുവാവ് മരിച്ചു. ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം നടന്നത്. അമിതമായ അളവിൽ മോമോസ് കഴിച്ച ബിപിൻ കുമാർ പാസ്വാൻ (25) ആണ് മരിച്ചത്.

മൊബൈൽ റിപ്പയർ ഷോപ്പിലാണ് ബിപിൻ കുമാർ പാസ്വാൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച പതിവുപോലെ കടയിൽ പോയ ഇയാൾ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരാണ് കൂടുതൽ മോമോസ് കഴിക്കുക എന്ന് സുഹൃത്തുക്കൾ വെല്ലുവിളിച്ചു. തുടർന്നാണ് മരിച്ച ബിപിനും ഈ മോമോസ് ചലഞ്ചിൽ പങ്കെടുത്തത്.

ധാരാളം മോമോസ് കഴിച്ച ബിപിൻ ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം, മകന്റെ മരണം കൊലപാതകമാണെന്നാണ് ബിപിന്റെ പിതാവ് പറയുന്നത്. മകനെ കൊലപ്പെടുത്താൻ സുഹൃത്തുക്കൾ ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അവർ മനഃപൂർവം മോമോ ഈറ്റിംഗ് ചലഞ്ച് നടത്തുകയും മോമോസിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നുമാണ് പിതാവിന്റെ ആരോപണം. പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ബിപിനിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽമാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this