Wednesday, February 11, 2026
HomeENTERTAINMENTമൊട്ടക്കുന്നുകൾ ബന്ധിപ്പിച്ച് പാഞ്ചാലിമേട്ടിൽ സിപ്പ്‌ലൈനിൻ്റെ പ്രവർത്തനമാരംഭിച്ചു; ഇതിനൊപ്പമാണ് സാഹസിക ഇനങ്ങൾക്കൂടി ഒരുക്കുന്നു

മൊട്ടക്കുന്നുകൾ ബന്ധിപ്പിച്ച് പാഞ്ചാലിമേട്ടിൽ സിപ്പ്‌ലൈനിൻ്റെ പ്രവർത്തനമാരംഭിച്ചു; ഇതിനൊപ്പമാണ് സാഹസിക ഇനങ്ങൾക്കൂടി ഒരുക്കുന്നു

Published on

സ്വകാര്യസംരംഭകരുമായി യോജിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിൻ്റെ ഭാഗമായി പാഞ്ചാലിമേട്ടിൽ സിപ്പ്‌ലൈനിൻ്റെ പ്രവർത്തനമാരംഭിച്ചു. ഡി.ടി.പി.സി.യും ഭാരത് മാതാ വെഞ്ചേഴ്‌സും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു പദ്ധതി ഉദ്ഘാടനംചെയ്തു.

35 ലക്ഷം രൂപ ചെലവഴിച്ച് 450 മീറ്റർ നീളത്തിലാണ് സിപ്ലൈൻ ഒരുക്കിയിരിക്കുന്നത്. പാഞ്ചാലിമേട്ടിലെ ഉയർന്ന മൊട്ടക്കുന്നുകൾ ബന്ധിപ്പിച്ചാണിത് പണിതിരിക്കുന്നത്. രണ്ടുകുന്നുകൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പുവടത്തിലൂടെ സഞ്ചാരികൾക്ക് തെന്നിനീങ്ങാം. 350 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴയിൽനിന്ന് കണയങ്കവയൽ റോഡിൽ ഏകദേശം നാല് കിലോമീറ്റർ അകലെയാണ് പാഞ്ചാലിമേട് സ്ഥിതിചെയ്യുന്നത്.

ഉദ്ഘാടന യോഗത്തിൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് നിജിനി ഷംസുദീൻ, വാർഡ് മെമ്പർ എബിൻ കുഴിവേലി, ഭാരത് മാതാ വെഞ്ചേഴ്‌സ്
സി.ഇ.ഒ. ജോമി പൂണോലി, മാനേജർ പി.സി. അഭിരാം എന്നിവർ പങ്കെടുത്തു. 2018-ലാണ് പാഞ്ചാലിമേട്ടിൽ ആദ്യഘട്ട നവീകരണം നടന്നത്.

അടിസ്ഥാനസൗകര്യങ്ങൾ അന്ന് ഒരുക്കി. ഇപ്പോൾ പാഞ്ചാലിക്കുളം നവീകരണം, നടപ്പാത, ചെക്ക്ഡാം, ബോട്ടിങ്, ലൈറ്റിങ്, ഇരിപ്പിടങ്ങൾ, ലാൻഡ് സ്കേപ്പിങ്, വാഹനപാർക്കിങ് സൗകര്യം തുടങ്ങിയവയുടെ പണികൾ നടന്നുവരുകയാണ്.

ഇതിനൊപ്പമാണ് സാഹസിക ഇനങ്ങൾക്കൂടി ഒരുക്കുന്നത്. സ്കൈ സൈക്ലിങ്, ബഞ്ചി ട്രംപോലൈൻ, റോക്കറ്റ് ഇജക്റ്റർ, ട്രംപോലൈൻ പാർക്ക്, ഇൻഡോർ ഗെയിംസ് എന്നിവയും ഒരുക്കും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this