
ആഴ്ച്ചകള്‍ തോറുമാണ് വിവിധ സ്വകാര്യ മൈക്രോ ഫിനാന്‍സ് വായ്പ്പകളുടെ തിരിച്ചടവ്. വനിതകളുടെ കൂട്ടായ്മയ്ക്കാണ് ഇത്തരം വായ്പ്പകള്‍ നല്‍കുന്നത്ഒരു വീട്ടില്‍ തന്നെ ഒന്നിലധികം വായ്പ്പകള്‍ എടുത്തവരുണ്ട്. ഇവരുടെ വായ്പ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്ക് അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിക്കുന്നത്. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായ സ്ഥലങ്ങളില്‍ വരെ ചില സ്ഥാപനങ്ങളിലെ ജോലിക്കാര്‍ വായ്പ്പ തിരിച്ചടവിനായി എത്തുന്നതായി ആക്ഷേപമുയരുന്നു.
സ്ഥാപന അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാര്‍ പിരിവിനായി എത്തുന്നത്. വായ്പ്പ പിരിച്ചെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നിഷേധിക്കുകയാണ് സ്ഥാപനങ്ങള്‍. അതിനാല്‍ സ്വയം സുരക്ഷ പോലും മാറ്റി നിര്‍ത്തി വീടുകളിലെത്തി വായ്പ്പ പിരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് ജീവനക്കാര്‍.


