Thursday, February 12, 2026
HomeTOP NEWSINDIAമുസ്‌ലിംകൾ എന്തുകൊണ്ട് സിഎഎയ്ക്കു യോഗ്യരല്ല; വിശദീകരിച്ച് അമിത് ഷാ

മുസ്‌ലിംകൾ എന്തുകൊണ്ട് സിഎഎയ്ക്കു യോഗ്യരല്ല; വിശദീകരിച്ച് അമിത് ഷാ

Published on

അഖണ്ഡ ഭാരതത്തിൻ്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ പ്രകാരം ഇന്ത്യയിൽ വേരുകളില്ലാത്ത പാഴ്‌സികൾക്കും ക്രൈസ്ത‌വർക്കുംവരെ പൗരത്വം നേടാമെന്നിരിക്കേ മുസ്‌ലിംകൾ എന്തുകൊണ്ടാണ് സിഎഎയ്ക്കു യോഗ്യരല്ലാത്തത് എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“മുസ്‌ലിം ജനതയുള്ളതിനാൽ ആ പ്രദേശം (പാക്കിസ്ഥാൻ) ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ല. അത് അവർക്കു വേണ്ടി നൽകിയതാണ്. അഖണ്ഡ ഭാരതത്തിൻ്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണെന്നാണു ഞാൻ വിശ്വസിക്കുന്നത്” – അമിത് ഷാ പറഞ്ഞു. അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, മ്യാൻമർ, പാക്കിസ്ഥാൻ, ശ്രീലങ്ക, ടിബറ്റ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകീകൃത ഇന്ത്യയെന്ന സങ്കല്‌പമാണ് അഖണ്ഡ ഭാരതം.

“പാക്കിസ്ഥാനിൽ വിഭജന കാലത്ത് 23% ഹിന്ദുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 3.7 ശതമാനമായി ചുരുങ്ങി. പാക്കിസ്ഥാനിലെ ഹിന്ദുക്കൾ എവിടെയാണ് പോയത്? അവർ ഇന്ത്യയിലേക്ക് വന്നിട്ടില്ല. നിർബന്ധിത മതപരിവർത്തനമാണ് അവിടെ നടന്നത്. അവർ അപമാനിക്കപ്പെട്ടു, അവരെ രണ്ടാംതരം പൗരന്മാരായാണു കണക്കാക്കിയിരുന്നത്. അവർ എവിടെ പോകും. നമ്മുടെ പാർലമെന്റും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുത്തോ?” – അമിത് ഷാ ചോദിച്ചു.

ബംഗ്ലദേശ് ജനസംഖ്യയുടെ 22% ഹിന്ദുക്കളായിരുന്നുവെന്നും എന്നാൽ ഇന്നത് 10 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 92ൽ അഫ്ഗാനിസ്‌ഥാനിൽ രണ്ടുലക്ഷം സിഖുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. ഇന്നത് 500 ആയി ചുരുങ്ങി. അവർക്കാർക്കും തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാൻ അവകാശമില്ലേ? ഭാരതം ഒന്നായിരുന്ന സമയത്ത് അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരും അമ്മമാരുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു. മുസ്‌ലിംകൾക്കും പൗരത്വത്തിന് അപേക്ഷിക്കാം. എന്നാൽ ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്തായിരിക്കും അവരുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this