അവിശ്വാസ പ്രമേയം പാസായതോടെയാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. സ്വതന്ത്രര്‍ അവതരിപ്പിച്ച പ്രമേയത്തെ പതിനൊന്നുപേര്‍ പിന്തുണക്കുകയും എട്ടുപേര്‍ എതിര്‍ക്കുകയും ചെയ്തു.

അതേസമയം സ്വതന്ത്ര അംഗങ്ങളായ സാജുദ്ദീന്‍, കല്‍പനാദേവി എന്നിവരാണ് അവിശ്വാസം കൊണ്ടുവന്നത്. തുടർന്ന് ഇവരെ ബിജെപിയും കോണ്‍ഗ്രസും പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

വിട്ടുനില്‍ക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ചാണ് ബിജെപി അംഗങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.

സിപിഎം ഒന്‍പത്, യുഡിഎഫ് ആറ്, ബിജെപി മൂന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎമ്മിലെ ഒരംഗം രാജി വച്ചതിനാൽ പാര്‍ട്ടി കക്ഷിനില എട്ടായി ചുരുങ്ങുകയായിരുന്നു.



