Sunday, August 23, 2026
HomeCRIMEമുണ്ടക്കയം ഏന്തയാറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ എ.ടി.എം തട്ടിപ്പ്

മുണ്ടക്കയം ഏന്തയാറ്റിലെ സ്വകാര്യ സ്ഥാപനത്തിൽ എ.ടി.എം തട്ടിപ്പ്

Published on

സ്വകാര്യ സേവാ കേന്ദ്രത്തില്‍ നിന്നും പണം പിന്‍വലിച്ചവരുടെ അക്കൗണ്ടില്‍ നിന്നും കൂടുതല്‍ പണം സ്ഥാപന ഉടമ പിന്‍വലിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ഭരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഏന്തയാര്‍ ടൗണിനു സമീപം മുസ്ലിം പളളിക്കു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഡിജിറ്റല്‍ സേവാ കോമണ്‍ സര്‍വ്വീസ് സെന്ററിലാണ് നിരവധിയാളുകളുടെ പണം നഷ്ടപെട്ടതായി മുണ്ടക്കയം പൊലീസ്സില്‍ പരാതി നല്‍കിയിരിക്കുന്നത്. സേവാ സെന്ററിലുളള മിനി എ.ടി.എംലൂടെ പണം പിന്‍വലിച്ചവരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. പണം വിന്‍വലിക്കാനെത്തുന്നവരോട് എ.ടി.എം.കാര്‍ഡും രഹസ്യപിന്‍ നമ്പറും വാങ്ങിയാണ് തട്ടിപ്പ്. ഉപഭോക്താവ് കാണാത്ത രീതിയിലാണ് എ.ടി.എം.മെഷീന്‍ ഉപയോഗിക്കുന്നത്. ആദ്യം പിന്‍ നമ്പര്‍ വാങ്ങുകയും പ്രവര്‍ത്തനത്തിനായി അഞ്ചുുമിനിട്ടു കൂടി ആവശ്യപെടും .ഇതിനിടയില്‍ രണ്ടു തവണ മെഷീന്‍ ഉപയോഗിച്ചു പണം പിന്‍വലിക്കുന്നതായാണ് ഇവരുടെ പരാതി..ഫോണില്‍ പണം പിന്‍വലിച്ചതായി സന്ദേശം എത്തുന്നുണ്ടങ്കിലും പലരും ഇത് ശ്രദ്ധിക്കാറില്ല.പിന്നീട് സന്ദേശം പരിശോധിച്ചനിരവധി പേര്‍ കേന്ദ്രത്തിലെത്തി ബഹളം വച്ചതോടെ പണം തിരികെ നല്‍കിയതായി ഇവര്‍ പറഞ്ഞു.മറ്റു ചിലര്‍ ബാങ്കിലെത്തി പാസ്സുബുക്ക് പതിപ്പിച്ചപ്പോഴാണ് പണം നഷ്ടമായ വിവരംഅറിയുന്നത്. കേന്ദ്രത്തിലെത്തി പിന്നീട് പണം ആവശ്യപെട്ടങ്കിലും തങ്ങള്‍ക്കറിയില്ലന്ന മറുപടി മാത്രമാണ് ലഭിക്കാറുളളത്.

ഇക്കഴിഞ്ഞ പ്രളയത്തില്‍ ഒഴുക്കില്‍പെട്ടു മകന്‍ നഷ്ടപെട്ട ഇളങ്കാട് ഓലിക്കല്‍ ലീലാമ്മ ബേബി പതിനായിരം രൂപ പിന്‍വലിച്ചെങ്കിലും മൂന്നുമിനിട്ടിനുളളില്‍ 6450രൂപ കൂടി നഷ്ടപെട്ടനഷ്ടപെട്ടവിവരം അറിഞ്ഞു ഇവരെ അറിയിച്ചെങ്കിലും ഇവര്‍ സമ്മതിക്കാന്‍ തയ്യാറായില്ല. സ്ഥാപന നടത്തിപ്പുകാരിയുടെ സുഹൃത്തു കൂടിയായ കുന്നപ്പളളിയില്‍ ഷിറിന്‍ പി.കുര്യന്‍ അയ്യായിരം രൂപ പിന്‍വലിച്ചെങ്കിലും പിന്നീടാണ് 5610 രൂപ കൂടി നഷ്ടമായ വിവരം അറിയാനായത്.അയ്യായിരത്തിന്റെ ബാക്കി തുക പിന്‍വലിക്കാന്‍ എ.ടി.എം.കൗണ്ടറില്‍ ചെന്നപ്പോഴാണ് പണം ഇല്ലന്ന വിവരം അറിയുന്നത്. തുടര്‍ന്നു ബാങ്കിലെത്തി പാസ്സ്ബുക്ക് പതിപ്പിച്ചപ്പോഴാണ് പണം തട്ടിപ്പു നടത്തിയതാണന്നു മനസ്സിലാക്കിയത്.സംഭവം സംബന്ധിച്ച് ഇവര്‍ മുണ്ടക്കയം പൊലീസ്സില്‍ പരാതി നല്‍കിയിട്ടുണ്ട.് മേഖലയില്‍ നിരവധി പേര്‍് ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടന്നു ഇവര്‍ പറയുന്നു. തീയേറ്റര്‍ ജങ്ഷനിലെ ഒരുവീട്ടമ്മ ഇവിടെ നിന്നും 25000 രൂപ പിന്‍വലിച്ചെങ്കിലും ലഭിച്ചത് ഇരുപതിനായിരം രൂപയാണ്. പൊലീസ്സില്‍ പരാതി നല്‍കുമെന്നറിയച്ചതോടെ അയ്യായിരം രൂപ കൂടി നല്‍കിയതായി പറയുന്നു.സംഭവവുമായി ബന്ധപെട്ടു നിരവധി പേര്‍ കേന്ദ്രത്തിലെത്തി ബഹളം ഉണ്ടാക്കിയതായി ആക്ഷന്‍ കൗണ്‍സില്‍് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ തട്ടിപ്പിനിരയായ ഇളങ്കാട് ഓലിക്കല്‍ ലീലാമ്മ, ഭര്‍ത്താവ് ബേബി, ഏന്തയാര്‍ കുന്നപ്പളളി, ഷിറില്‍ പി കുര്യന്‍ ,ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

 സംഭവം സംബന്ധിച്ചു പരാതി ലഭിച്ചിട്ടുണ്ടന്നും, ബാങ്ക് രേഖകള്‍ പരിശോധിച്ചു വരികയാണന്നും,ശേഷം തുടര്‍ നടപടിയുണ്ടാവുമെന്നും മുണ്ടക്കയം സി.ഐ. എ.ഷൈന്‍കുമാര്‍ പറഞ്ഞു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...