Thursday, February 12, 2026
HomeTOP NEWSINDIAമാലദ്വീപിൽനിന്ന് ഇന്ത്യൻ സേന പിന്മാറണം; പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

മാലദ്വീപിൽനിന്ന് ഇന്ത്യൻ സേന പിന്മാറണം; പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം

Published on

മാലദ്വീപിൽനിന്ന് ഇന്ത്യൻ സേന പിന്മാറണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. പ്രായോഗിക പരിഹാരത്തിനായി ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മേയ് 10നകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളിൽനിന്ന് ഇന്ത്യൻ സേന പിന്മാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നത്.

ആദ്യഘട്ടത്തിൽ മാർച്ച് 10നകം ഒരു വ്യോമ താവളത്തിലേയും പിന്നീട് രണ്ടു മാസത്തിനകം മറ്റു രണ്ടിടത്തെയും സൈനികരാണ് പിന്മാറുകയെന്നും മാലദ്വീപ് പറയുന്നു. എന്നാൽ സേനയെ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ത്യ വ്യക്‌തത വരുത്തിയിട്ടില്ല. അടിയന്തര വൈദ്യ സഹായ ദൗത്യങ്ങളും മറ്റ് മാനുഷിക ഇടപെടലുകളും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഉഭയകക്ഷി സഹകരണം തുടരുമെന്നും തുടർ നടപടികൾക്കായുള്ള ഉന്നതതല യോഗം പിന്നീട് മാലെയിൽ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു.

മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ചൈനയുടെ സമ്മർദത്താൽ അവിടത്തെ ഭരണകുടം ആവശ്യപ്പെടുന്നുണ്ടെങ്കിലും, പതിറ്റാണ്ടുകളായി മാലദ്വീപ് പ്രതിരോധസേനയുടെ പരിശീലനത്തിലെ പ്രധാന പങ്കാളികളാണ് ഇന്ത്യ. മാലദ്വീപ് സൈന്യത്തിൻ്റെ പരിശീലനത്തിന് ആവശ്യമായ സഹായങ്ങളിൽ ഏറിയ പങ്കും എത്തിച്ചുനൽകുന്നത് ഇന്ത്യയാണ്. ഇന്ത്യ നൽകിയ രണ്ട് സൈനിക ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും നിലവിൽ മാലദ്വീപ് സേനയുടെ ഭാഗമാണ്.

ഇന്ത്യ നൽകിയ സേവനങ്ങൾ പ്രയോജനപ്പെടുത്തി ഇതിനോടകം 600ഓളം മെഡിക്കൽ സഹായ ദൗത്യങ്ങൾ മാലദ്വീപിൽ നടത്തിയിട്ടുണ്ട്. മാലദ്വീപിൽ നൽകുന്ന സൈനികപരിശീലനങ്ങൾക്കുപുറമേ ഇന്ത്യയിലും പരിശീലനം നൽകുന്നുണ്ട്. സൈനിക വിമാനങ്ങൾ പറത്തുന്നതിനു പരിശീലനം ലഭിച്ചവർ, സാങ്കേതികപരിശീലനം നേടിയവർ, മെഡിക്കൽ സ്‌റ്റാഫുകൾ എന്നിവർ ഉൾപ്പെടെ 77 ഇന്ത്യൻ സേനാംഗങ്ങളാണ് നിലവിൽ മാലദ്വീപിലുള്ളത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this