Wednesday, February 11, 2026
HomeNewsമാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണവുമായി മുസ്ലിം ലീഗ്; അനുവാദത്തോടെ മാത്രമമേ ഭാരവാഹികൾ മാധ്യമങ്ങളെ കാണാവൂ എന്ന് ലീഗ്...

മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണവുമായി മുസ്ലിം ലീഗ്; അനുവാദത്തോടെ മാത്രമമേ ഭാരവാഹികൾ മാധ്യമങ്ങളെ കാണാവൂ എന്ന് ലീഗ് ജനറൽ സെക്രട്ടറി

Published on

മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണവുമായി മുസ്ലിം ലീഗ്. സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ അനുവാദത്തോടെ മാത്രമമേ ഭാരവാഹികൾ മാധ്യമങ്ങളെ കാണാവൂ എന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണം സാമൂഹിക മാധ്യമങ്ങളിലൂടെയൊ പ്രസംഗത്തിലൂടെയോ നടത്തരുതെന്നും നിർദേശം.

സി.പി.എമ്മിന്റെ ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

പാർട്ടി നയങ്ങൾക്ക് വിരുദ്ധമായതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോടെ ആയ പ്രതികരണങ്ങൾ മാധ്യങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ചില നേതാക്കൾ നടത്തുന്നുവെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മുസ്ലിം ലീഗ് തീരുമാനിച്ചത്. എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കളുടെ പ്രതികരണങ്ങളെ നിയന്ത്രിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന. സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗ് സസ്പെൻസ് തുടരുകുയാണ്.

യുഡിഎഫ് വിപുലീകരിക്കാൻ മുന്നിറങ്ങാൻ ലീഗ് തീരുമാനിച്ചിട്ടുണ്ട്. പ്ലസ് സീറ്റ് പ്രതിസന്ധി പരിഹിരിക്കണമെന്നവശ്യപ്പെട്ട പത്താം തീയിതി വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കാനും ലീഗ് തീരുമാനിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this