ഗുജറാത്തില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹത്തോടാണ് ക്രൂരത നടന്നത്. ഒന്നരവയസ്സുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്താണ് ബലാത്സംഗം ചെതത്.

സുരേന്ദ്രനഗറിലെ തന്‍ഗര്‍ഹില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതിയില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്നതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി 25 ന് കുഞ്ഞ് മരിച്ചു. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു.

പിറ്റേന്ന് മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കാണുന്നത് തലേദിവസം മറവ് ചെയ്ത കുഞ്ഞിൻറെ മൃതദേഹം കുഴിയില്‍ നിന്ന് പുറത്തെടുത്ത നിലയിലായിരുന്നു.

വസ്ത്രങ്ങളൊന്നും തന്നെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവം കണ്ടത് മുതല്‍ ബലാത്സംഗം നടന്നതായി ബന്ധുക്കള്‍ക്ക് സംശയം തോന്നിയിരുന്നു.

ഇതിൻറെ പശ്ചാത്തലത്തിൽ ഇവര്‍ ഇക്കാര്യം പൊലീസിനേയും അറിയിച്ചു. തുടർന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ബലാത്സംഗം നടന്നതായി ഡോക്ടര്‍മാരും സംശയം പ്രകടിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. വിശദമായ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസും ബന്ധുക്കളും.


