Wednesday, February 11, 2026
HomeCRIMEമന്ത്രവാദത്തിൽനിന്നുള്ള വരുമാനം കുറഞ്ഞു; എതിരാളിയായ മന്ത്രവാദിയെ കൊലപ്പെടുത്തി സഹോദരന്മാർ

മന്ത്രവാദത്തിൽനിന്നുള്ള വരുമാനം കുറഞ്ഞു; എതിരാളിയായ മന്ത്രവാദിയെ കൊലപ്പെടുത്തി സഹോദരന്മാർ

Published on

മന്ത്രവാദത്തിൽനിന്നുള്ള വരുമാനം കുറഞ്ഞതിന്റെപേരിൽ എതിരാളിയായ മന്ത്രവാദിയെ സഹോദരന്മാർ കൊലപ്പെടുത്തി. റാണിപ്പേട്ട് ജില്ലയിലെ വാലാജപ്പേട്ടുള്ള ശ്രീനിവാസനെയാണ് (40) സഹോദരങ്ങളായ പ്രകാശ് (35), കൃഷ്ണ (30) എന്നിവർ ചേർന്ന് തലയ്ക്കടിച്ചുകൊന്നത്.

മന്ത്രവാദത്തിനായി കൂടുതൽപ്പേർ ശ്രീനിവാസനെ സമീപിക്കുന്നതാണ് പ്രകാശിനെയും കൃഷ്‌ണയെയും ചൊടിപ്പിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി ഇരുവർക്കും ശ്രീനിവാസനോട് വിരോധമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

നെയ്ത്തുജോലിക്കാരായ ശ്രീനിവാസനും പ്രകാശും കൃഷ്‌ണയും ഇതിനൊപ്പം മന്ത്രവാദവും ചെയ്യുന്നുണ്ടായിരുന്നു. പനിപോലെയുള്ള രോഗം ബാധിക്കുന്ന ഗ്രാമവാസികൾ മന്ത്രംചൊല്ലി വെള്ളം തളിക്കുന്നതിനായി ഇവരെ സമീപിച്ചിരുന്നു. മൂന്നുവർഷംമുമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ശ്രീനിവാസൻ പ്രവചനങ്ങൾ നടത്തിയതായും ഇതോടെ കൂടുതൽപ്പേർ മന്ത്രവാദത്തിനായി ഇയാളെ സമീപിച്ചു തുടങ്ങിയതായും പറയപ്പെടുന്നു. അന്നുമുതൽ സഹോദരങ്ങൾക്ക് ശ്രീനിവാസനുമായി വിരോധമായി.

അടുത്തിടെ പനിബാധിച്ച ശ്രീനിവാസനെ സഹോദരങ്ങളായ മന്ത്രവാദികൾ സമീപിച്ചു. ഇയാൾക്കുവേണ്ടി മന്ത്രവാദം ചെയ്യാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. വരുമാനം കുറഞ്ഞതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ചുറ്റിക ഉപയോഗിച്ച് ശ്രീനിവാസന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തെത്തുടർന്ന് അറസ്റ്റിലായ പ്രകാശും കൃഷ്‌ണയും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this