മണ്ണടിശാല- വള്ളിക്കാവ് പന്ത്രണ്ടാം വാർഡ് റോഡിൻറെ അറ്റകുറ്റ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. യാത്ര യോഗ്യമല്ലാതെ കിടന്ന റോഡ് അറ്റകുറ്റ പണികൾ തീർത്തു യാത്രായോഗ്യമാക്കി തീർക്കാനുള്ള പ്രവർത്തികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

മണ്ണടിശാല 12 വാർഡ് മെമ്പർ രമ ദേവി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 6 ലക്ഷം രൂപ ഫണ്ട് അനുവദിപ്പിച്ചാണ് പണികൾ പൂർത്തീകരിച്ചിരിക്കുന്നതു. തുടർന്ന് ജില്ലാ പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ് . ഈ തുക ലഭിച്ചാലുടൻ ബാക്കിയുള്ള പ്രവർത്തികൾ കൂടി പൂർത്തീകരിക്കും. വാർഡ് മെമ്പർ രമ ദേവിയുടെയും, ബ്ലോക്ക് മെമ്പർ സതീഷ് പണിക്കരുടെയും നേതൃത്വത്തിൽ ജോസ് പുളിക്കനാണ് ഇപ്പോൾ ചെയ്ത പ്രവർത്തികൾ പൂർത്തീകരിച്ചിരിക്കുന്നത്



