Wednesday, February 11, 2026
HomeElectionമണ്ഡലത്തിൽ കാണാറില്ല, മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ല - അജയ് റായ്

മണ്ഡലത്തിൽ കാണാറില്ല, മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ല – അജയ് റായ്

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയെ പാർലമെൻ്റിൽ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കാണാറില്ലെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷനും കോൺഗ്രസ് സ്ഥാനാർഥിയുമായ അജയ് റായ്. മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“നേരത്തെയുള്ള ബിജെപിയും ഇന്നത്തെ ബിജെപിയും തമ്മിൽ വലിയ അന്തരമുണ്ട്. നേരത്തെ ഒരാൾക്ക് മുഖ്യമന്ത്രിമാരെ വഴിയിൽ നിർത്തി സംസാരിക്കാമായിരുന്നു, എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിമാരോട് അങ്ങനെ കഴിയില്ല. ബനാറസിൽ നിന്നുള്ള ഒരു പ്രവർത്തകനും മോദിയെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. റോഡിൽ തടഞ്ഞുനിർത്തി അദ്ദേഹത്തോട് സംസാരിക്കേണ്ട സ്‌ഥിതിയാണ്.

ഇതാണ് മോദിയുടെ ബിജെപി. രാഷ്ട്രീയക്കാരല്ല, കോർപ്പറേറ്റുകളാണു ആ പാർട്ടി നടത്തുന്നത്. വാരാണസിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച സസ്പെൻസ് കഴിഞ്ഞു. അമേഠിയിലും റായ്ബറേലിയിലും ആര് സ്‌ഥാനാർഥിയാകുമെന്നുള്ളതാണ് അടുത്ത സസ്പെൻസ്.

ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരെ രണ്ടു മണ്ഡലങ്ങളിലെയും ജനം അവിടെ പ്രതീക്ഷിക്കുന്നുണ്ട്”- അജയ് റായ് പറഞ്ഞു. മൂന്നാമത്തെ തവണയാണ് അജയ് റായ് മോദിക്കെതിരെ മത്സരിക്കുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this