Wednesday, February 11, 2026
HomeNewsഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരതയ്ക്കോ മോശമായ പെരുമാറ്റത്തിനോ രണ്ടാം ഭാര്യയ്ക്ക് പരാതി നൽകാനാകില്ലെന്ന് കർണാടക ഹൈക്കോടതി

ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരതയ്ക്കോ മോശമായ പെരുമാറ്റത്തിനോ രണ്ടാം ഭാര്യയ്ക്ക് പരാതി നൽകാനാകില്ലെന്ന് കർണാടക ഹൈക്കോടതി

Published on

ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരതയ്ക്കോ മോശമായ പെരുമാറ്റത്തിനോ രണ്ടാം ഭാര്യയ്ക്ക് പരാതി നൽകാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ഇത്തരം ഹർജികൾ പരിഗണിക്കില്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) ക്രൂരതയ്ക്ക് വിധേയയായ വിവാഹിതയായ സ്ത്രീയെ കൈകാര്യം ചെയ്യുന്ന സെക്ഷൻ 498 (എ) പ്രകാരമുള്ള പരാതികൾ രണ്ടാം ഭാര്യ ഫയൽ ചെയ്താൽ പരിഗണിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

പരാതിക്കാരി ഒരു പുരുഷന്റെ രണ്ടാം ഭാര്യയാണെങ്കിൽ, അത് അവരുടെ വിവാഹം അസാധുവാക്കുന്നുവെന്ന് ജസ്റ്റിസ് എസ് രാച്ചയ്യയുടെ സിംഗിൾ ജഡ്ജി ബെഞ്ച് പറഞ്ഞു. 46 കാരനായ പുരുഷന്റെ ശിക്ഷ റദ്ദാക്കിയ കോടതി, പരാതിക്കാരിയായ സ്ത്രീയെ രണ്ടാം ഭാര്യയായി പരിഗണിച്ചാൽ 498-എ വകുപ്പ് പ്രകാരം നൽകിയ പരാതി പരിഗണിക്കില്ലെന്ന് പറഞ്ഞു.

“താഴെയുള്ള കോടതികൾ ഈ വശത്ത് തത്വങ്ങളും നിയമവും പ്രയോഗിക്കുന്നതിൽ തെറ്റ് വരുത്തി. അതിനാൽ, റിവിഷണൽ അധികാരപരിധി വിനിയോഗിക്കുന്നതിൽ ഈ കോടതിയുടെ ഇടപെടൽ ന്യായമാണ്,” ഹൈക്കോടതി വിധിയിൽ കൂട്ടിച്ചേർത്തു.

കർണാടകത്തിലെ തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അഞ്ച് വർഷമായി ഒരുമിച്ചു ജീവിക്കുകയും ഒരുമകനുണ്ടായിരിക്കുകയും ചെയ്ത കാന്തരാജിന്റെ രണ്ടാം ഭാര്യ തളർവാതരോഗിയാണെന്ന് പരാതിയിൽ പറയുന്നു. അവളുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് അവളെ ഉപദ്രവിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്യുന്നുണ്ട്.

2019 ജനുവരിയിൽ തുമാകൂരിലെ വിചാരണ കോടതി ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി, എന്നാൽ അതേ വർഷം തന്നെ കണ്ഠരാജു റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ ഏറെ കാലം നീണ്ട വിചാരണയ്ക്കൊടുവിലാണ് കണ്ഠരാജുവിനെ കുറ്റവിമുക്തനാക്കിയത്. കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി, രണ്ടാം ഭാര്യക്ക് സെക്ഷൻ 498 എ പ്രകാരം പരാതി നൽകാൻ അർഹതയില്ലെന്ന് ഹൈക്കോടതി വിധിന്യായത്തിലൂടെ വ്യക്തമാക്കി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this