Wednesday, February 11, 2026
HomeCRIMEഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപെടാത്തതിനെ തുടർന്ന് വിഡിയോ കോളിലൂടെ മുത്തലാഖ്

ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപെടാത്തതിനെ തുടർന്ന് വിഡിയോ കോളിലൂടെ മുത്തലാഖ്

Published on

ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപെടാത്തതിനെ തുടർന്ന് വിഡിയോ കോളിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഭാര്യയുമായി വിഡിയോ കോൾ ചെയ്യുന്നതിനിടെയാണ് സൗദി അറേബ്യയിലുള്ള ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. ഒക്ടോബർ നാലിന് നടന്ന സംഭവം കാൻപുർ സ്വദേശിനിയായ ഗുൽസ പൊലീസിൽ പരാതി നൽകിയതോടെയാണ് പുറംലോകം അറിഞ്ഞത്. സ്ത്രീധനത്തെ ചൊല്ലി ഭർത്താവിന്റെ ബന്ധുക്കൾ തന്നെ പീഡിപ്പിക്കാറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. മുസ്ലിം വിവാഹ നിയമ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.

2022ലാണ് ഗുൽബയും മുഹമ്മദ് സലീമും തമ്മിലുള്ള വിവാഹം നടന്നത്. സൗദി അറേബ്യയിൽ താമസിക്കുന്ന സലീം വിഡിയോ കോളിൽ ഭാര്യയുമായി സംസാരിക്കവേയാണ് അവരുടെ പുരികം തഡ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. തന്റെ അനുവാദമില്ലാതെ എന്തിനാണ് ഇതു ചെയ്തതെന്നു ചോദിച്ച് രോഷംകൊണ്ടു. പിന്നാലെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നാണു യുവതി പൊലീസിനോടു പറഞ്ഞത്.

തുടർന്ന് ഗുൽ സബ, സലീമിനും ഭർതൃമാതാവിനും മറ്റുള്ളവർക്കുമെതിരെ പരാതി നൽകി. മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം സലീമിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുത്തലാഖിലൂടെയുള്ള വിവാഹമോചനം നിലവിൽ നിയമവിരുദ്ധമാണ്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this