ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ പ്രതിഷേധം. വനം ഓഫിസിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു.

എരുമേലി ഏയ്ഞ്ചൽവാലി വാർഡിലാണ് പ്രതിഷേധം. പുതിയ മാപ്പിലും ഏയ്ഞ്ചൽവാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും വനംവകുപ്പ് ഓഫിസിനു മുന്നിലെത്തി ബോർഡ് പിഴുതുമാറ്റുകയും ചെയ്തു.

തുടർന്ന്, ഓഫിസിന്റെ മുന്നിൽ വച്ച് തന്നെ ബോർഡിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്നാരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം



