തലയോലപ്പറമ്പ് ടൗണില്‍ സ്റ്റുഡിയോ നടത്തുന്ന ജോര്‍ജ്(59) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസിന്റേതാണ് നടപടി.

ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

തിരിച്ചറിയല്‍കാര്‍ഡിനായാണ് യുവതി ഫോട്ടോയെടുക്കാന്‍ എത്തിയത്. അകത്തുകയറിയപ്പോള്‍ പ്രതി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി നിലവിളിച്ചുകൊണ്ട് പുറത്തിറങ്ങി.

സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ പി എസ് സുധീരന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റുഡിയോയില്‍ എത്തി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



