Thursday, February 12, 2026
HomeNewsഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി; ബാഡ്മിന്റൻ താരം റെസ് ഫർഹത്താണ് വധു

ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി; ബാഡ്മിന്റൻ താരം റെസ് ഫർഹത്താണ് വധു

Published on

ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ് ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹച്ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ സഹൽ ബ്ലാസ്റ്റേഴ്സിനായി കളിക്കില്ലെന്നാണു വിവരം. ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് സഹലിനെ കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഹാൻ സൂപ്പർ ജയന്റ്സ്
സ്വന്തമാക്കാനൊരുങ്ങുകയാണ്. സഹലിനുവേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മറ്റൊരു ക്ലബ്ബും ശ്രമിച്ചിരുന്നെങ്കിലും, മോഹൻ ബഗാൻ ഇക്കാര്യത്തിൽ വളരെയേറെ മുന്നേറിയതായി ഐഎഫ്ടിഡബ്ല്യുസി ട്വിറ്ററിൽ കുറിച്ചു.

സഹലിനായി വിദേശ ക്ലബ്ബുകളും ശ്രമം നടത്തിയെന്നാണു പുറത്തുവരുന്ന വിവരം. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം പ്രമുഖർ കളിക്കുന്ന സൗദി പാ ലീഗിലെ ഒരു ക്ലബ് സഹലിനു വേണ്ടി നീക്കം നടത്തിയിരുന്നു. എന്നാൽ ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യത കുറവാണ്. 26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this