Wednesday, February 11, 2026
HomeCRIMEപ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തിയ കേസ്; അച്ഛനോടൊപ്പം ചേർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നും അമ്മയ്ക്ക് മറ്റൊരു...

പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തിയ കേസ്; അച്ഛനോടൊപ്പം ചേർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നും അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണിതെന്നും പോലീസ് കണ്ടെത്തി

Published on

കെ. ആർ. പുരത്ത് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. അച്ഛനോടൊപ്പം ചേർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നും അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണിതെന്നും പോലീസ് കണ്ടെത്തി. ഇതോടെ പോലീസ് അച്ഛനേയും അറസ്റ്റുചെയ്‌തു. കോലാർ സ്വദേശിയായ ചന്ദ്രപ്പ (47) ആണ് അറസ്റ്റിലായത്.

ഈമാസം രണ്ടിന് കെ.ആർ. പുരം ഭീമയ്യ ലേഔട്ടിലാണ് സംഭവം. മുൾബാഗൽ സ്വദേശിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. തുടർന്ന് 17-കാരനായ ഇവരുടെ മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. തനിക്ക് വീട്ടിൽ പരിഗണന ലഭിച്ചിരുന്നില്ലെന്നും മതിയായ അളവിൽ ഭക്ഷണം ലഭിച്ചിരുന്നില്ലെന്നുമാണ് കൊലപാതകത്തിൻ്റെ കാരണമായി ഇയാൾ പറയുന്നത്. ഇതു വിശ്വസിക്കാതിരുന്ന പോലീസ് നടത്തിയ വിശദപരിശോധനയിലാണ് ചന്ദ്രപ്പയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്.

നേത്രയെ മർദിച്ച് കൊല്ലാനുപയോഗിച്ച ഇരുമ്പുവടിയിൽ ചന്ദ്രപ്പയുടെ വിരലടയാളം പോലീസ് കണ്ടെത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് താനും മകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ചന്ദ്രപ്പ സമ്മതിച്ചത്. നേത്രയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചന്ദ്രപ്പയും നേത്രയും നിരന്തരം വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. മകനും നേത്രയെ ചോദ്യം ചെയ്‌തിരുന്നു.

പ്രായപൂർത്തിയാകാത്തതിനാൽ കുറഞ്ഞ ശിക്ഷയേ ലഭിക്കുകയുള്ളൂവെന്ന് കരുതിയാണ് മകൻ പോലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം ഏറ്റെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കെ.ആർ. പുരം പോലീസ് അറിയിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this